Spread the love

രണ്ട് പതിറ്റാണ്ടിനിടെ 7 പേരെ കാെലപ്പെടുത്തുകയും അറുപതിലധികം വീടുകളും കടകളും തകർക്കുകയും ചെയ്ത അരിക്കാെമ്പനെ ചിന്നക്കനാലിൽ നിന്നു കാടു മാറ്റിയതോടെ നാട്ടുകാർ ഏറെ ആശ്വാസത്തിലായിരുന്നു. എന്നാൽ ഇതുവരെ ജനവാസ മേഖലയിലിറങ്ങാൻ മടിച്ചിരുന്ന ചക്കക്കാെമ്പൻ ഇപ്പോൾ അരിക്കാെമ്പന്റെ പാതയിലാണെന്നാണ് നാട്ടുകാരുടെ പരാതി.

കഴിഞ്ഞ മേയ് 23 ന് രാത്രി കാെച്ചി–ധനുഷ്കോടി ദേശീയപാതയിൽ ചൂണ്ടലിനു അടുത്ത് റോഡിലിറങ്ങിയ ചക്കക്കാെമ്പന് കാറിടിച്ച് അപകടമുണ്ടായിരുന്നു. കാറിലുണ്ടായിരുന്ന ചൂണ്ടൽ സ്വദേശി തങ്കരാജിന് പരുക്കേൽക്കുകയും ചെയ്തു. അതിനു ശേഷം ഒരു മാസം മുൻപ് വരെ ചക്കക്കാെമ്പനെ കുറിച്ച് അറിവുകളില്ലായിരുന്നു. ഇപ്പോൾ വീണ്ടും ചക്കക്കാെമ്പൻ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തുകയാണ്. പ്ലാവുകളിൽ നിന്ന് ചക്ക പറിച്ചെടുത്ത് തിന്നുന്നതുകൊണ്ടാണ് ഈ ഒറ്റയാനെ ചക്കക്കാെമ്പൻ എന്നു നാട്ടുകാർ വിളിക്കുന്നത്.

Leave a Reply