Spread the love

ന്യൂഡൽഹി:വിനോദസഞ്ചാര കേന്ദ്രമായ മാലദ്വീപിലെ തീവ്രവാദ സ്വാധീനം രാജ്യത്തെ സമാധാനം തകർക്കുമെന്ന് ആശങ്കയിലാണ് രാജ്യം.മാലദ്വീപ് പാർലമെൻറ് സ്പീക്കറും മുൻ പ്രസിഡന്റുമായ മുഹമ്മദ് റാഷിദിനെ ലക്ഷ്യമിട്ട് ആകാം ഭീകരാക്രമണം എന്നാണ് പോലീസ് കണ്ടെത്തൽ.വിദേശികൾക്കും രാഷ്ട്രീയ നേതാക്കൾക്കും എതിരെ മുൻപ് ആക്രമണങ്ങൾ നടന്നിട്ടുണ്ടെങ്കിലും, അവയിൽ മിക്കതും തന്നെ രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

വിനോദസഞ്ചാര കേന്ദ്രമായ മാലദ്വീപിലെ തീവ്രവാദ സ്വാധീനം രാജ്യത്തെ സമാധാനം തകർക്കുമെന്ന് ആശങ്കയിലാണ് രാജ്യം.


മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മതതീവ്രവാദം ഇവിടെ കുറവായിരുന്നെങ്കിലും കാലക്രമേണ മതതീവ്രവാദം ഇവിടെയും പടർന്നു പിടിക്കുകയായിരുന്നു. ഭീകര സംഘടനയായ അൽ ഖായിദ പോലുള്ളവരെ നേരിടാൻ മാലദ്വീപിന്സാധിച്ചെങ്കിലും ഐഎസു മായി ചെറുത്തുനിൽക്കാൻ അവർക്ക്സാധിച്ചിരുന്നില്ല.

നൂറുകണക്കിന് മാലദീപ് യുവാക്കൾ സിറിയായിലും മറ്റും ഐഎസിൽ ചേരാൻ എത്തിയിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുപതോളം പേരെയാണ് ഈ കഴിഞ്ഞ ഒന്നര കൊല്ലത്തിനുള്ളിൽ ഭീകരപ്രവർത്തനങ്ങളുടെ പേരിൽ തടവിലാക്കിയത് എന്ന് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply