Spread the love
ഭീകരാക്രമണ ഭീഷണി, അതീവ ജാഗ്രതയിൽ മുംബൈ നഗരം

പുതുവത്സര തലേന്ന് നഗരത്തിൽ ഖലിസ്ഥാൻ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്. അതീവ ജാഗ്രതയിൽ മുംബൈ നഗരം. ലുധിയാന കോടതിയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഖലിസ്ഥാൻ ഭീകരർക്ക് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങൾക്കിടെയാണ് പുതുവത്സരത്തിന് മുംബൈയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചത്. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷക്ക് വേണ്ടി മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു. പുതിയ സാഹചര്യത്തിൽ രാത്രി കർഫ്യൂ കൂടുതൽ കർശനമായി നടപ്പാക്കും. കൊവിഡ് പശ്ചാത്തലത്തിൽ പുതുവത്സര പരിപാടികൾക്കെല്ലാം നേരത്തെ തന്നെ മുംബൈയിൽ നിരോധനമുണ്ട്.

Leave a Reply