Spread the love
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരം

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വ്യോമ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ചാന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു വിജയകരമായ പരീക്ഷണം . ബ്രഹ്മോസ് വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ വിക്ഷേപണം. റാംജെറ്റ് എഞ്ചിന്റെ അവിഭാജ്യ ഘടകമായ പ്രധാന എയർഫ്രെയിം ഉപകരണങ്ങൾ ഇന്ത്യയിലെ വ്യവസായ മേഖല തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഇവയുടെ ഘടനാപരമായ സമഗ്രതയും പ്രവർത്തന മികവും ഇന്നത്തെ പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടു. ശക്തമായ ആക്രമണ ശേഷിയുള്ള മിസൈൽ സംവിധാനമായ ബ്രഹ്മോസ്, നേരത്തെ തന്നെ സായുധ സേനയുടെ ഭാഗമാണ്. സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വികസനത്തിനും ഉൽപ്പാദനത്തിനും വിപണനത്തിനുമായി ഇന്ത്യയും (ഡിആർഡിഒ) റഷ്യയും (എൻപിഒഎം) ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്.

Leave a Reply