Spread the love
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന വീണ്ടും ആരംഭിക്കുന്നു

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പൊലീസിന്‍റെ വാഹന പരിശോധന വീണ്ടും തുടങ്ങുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ച സാഹചര്യത്തിലാണ് പരിശോധന തുടങ്ങാൻ ഡിജിപി നിർദ്ദേശിച്ചത്. ബ്രത്ത് അനലൈസറും, ആൽക്കോമീറ്ററും ഉപയോഗിച്ചുള്ള പരിശോധനയാണ് തുടങ്ങുന്നത്. കഴിഞ്ഞ രണ്ട് വർഷമായി വാഹന പരിശോധന നിതിവെച്ചിരുന്നു. പൊലീസ് വാഹന പരിശോധനകള്‍ നിർത്തിവച്ചതോടെ അപകടങ്ങളും കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് മദ്യപിച്ച് വാഹനമോടിച്ച് രാത്രികളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ നിരക്ക് കൂടിയിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബ്രത്ത് അനലൈസറിന്‍റെയോ, ആൽക്കോമീറ്ററിന്‍റെയോ പരിശോധനക്ക് വാഹനമോടിക്കുന്നവർ തയ്യാറായില്ലെങ്കിൽ വൈദ്യപരിശോധന നടത്താനാണ് നിർദ്ദേശം.

Leave a Reply