Spread the love
പരിശോധനകൾ തുടരുന്നു; കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പുറത്ത് വിട്ട് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദിയിൽ നടന്ന ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘന പരിശോധനകളുടെ കണക്ക് ആഭ്യതര മന്ത്രാലയം പുറത്ത് വിട്ടു.

6895 ഇഖാമ നിയമ ലംഘകരെ പിടികൂടിയപ്പോൾ 1762 തൊഴിൽ നിയമ ലംഘകരെയും 5123 അതിർത്തി നിയമ ലംഘകരെയും പിടികൂടിയിട്ടുണ്ട്.

സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 391 പേരെയും പിടികൂടി. ഇതിൽ 30 ശതമാനം യമനികളും 62 ശതമാനം എത്യോപ്യക്കാരും 8 ശതമാനം മറ്റു രജ്യക്കാരുമാണ്.

അനധികൃത മാർഗങ്ങളിലൂടെ സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 36 പേരെയും നിയമ ലംഘകർക്ക് അഭയം നൽകിയ 26 പേരെയും അറസ്റ്റ് ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply