Spread the love
സൗദിയിൽ പരിശോധനകൾ ശക്തമായി തുടരുന്നു

സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘന പരിശോധനകൾ ശക്തമായി തുടരുന്നതായി ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്ത് വിട്ട രേഖകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സൗദിയിൽ നടന്ന പരിശോധനകളിൽ 15,399 നിയമ ലംഘകരാണു പിടിക്കപ്പെട്ടത്.

അതിൽ 7292 ഇഖാമ നിയമ ലംഘകരും 1734 തൊഴിൽ നിയമ ലംഘകരും 6373 അതിർത്തി നിയമ ലംഘകരും ഉൾപ്പെടുന്നു.

അനധികൃത മാർഗങ്ങളിലൂടെ സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 278 വിദേശികളും പിടിക്കപ്ലെട്ടിട്ടുണ്ട്.

42 ശതമാനം യമനികളും 55 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റു രാജ്യക്കാരുമാണ്‌ നുഴഞ്ഞ് കയറ്റക്കാർ.

സൗദിയിൽ നിന്ന് അനധികൃത മാർഗങ്ങളിലൂടെ പുറത്ത് കടക്കാൻ ശ്രമിച്ച 18 പേരും നിയമ ലംഘകർക്ക് അഭയം കൊടുത്ത 17 പേരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

Leave a Reply