തൈപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്ക് 14ന് അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. നേരത്തെ സർക്കാർ കലണ്ടർ അനുസരിച്ച് 15നായിരുന്നു അവധി. എന്നാൽ, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കേരളത്തിന് കത്തയച്ചതോടെയാണ് സംസ്ഥാനവും അവധി നാളത്തേക്ക് മാറ്റിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.