തല അജിത്ത് ബൈക്ക് യാത്രയ്ക്കിടെ വാഗാ അതിർത്തിയിൽ.20 ദിവസം മുമ്പ് തന്റെ ബൈക്കിൽ ചെന്നൈയിൽ നിന്ന് തിരിച്ച താരം അമൃത്സർ സന്ദർശിച്ച് വാഗാ അതിർത്തിയിലേക്ക് പോയി. അദ്ദേഹം അതിർത്തിയിൽ പരേഡ് കാണുകയും സൈനിക ജവാന്മാർക്കൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്തു.
ഇപ്പോൾ, അജിത്ത് നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോയിരിക്കുകയാണ്, അവിടെ നിന്നും ബൈക്കിൽ ചെന്നൈയിലേക്ക് മടങ്ങും.
വാലിമൈ എന്ന ചിത്രം 2022 പൊങ്കലിന് പ്രദർശനത്തിന് ഒരുങ്ങുന്നുണ്ട്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ഇന്ത്യയിലുടനീളം ബൈക്ക് യാത്രകൾ നടത്തുന്നതിനായാണ് അജിത്തിൻ്റെ പദ്ധതി. ലോകമെമ്പാടുമുള്ള ഒരു ബൈക്ക് യാത്രയ്ക്കും നടൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.അതിൻ്റെ ആദ്യപടിയായിട്ടാണ്, ചെന്നൈയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള ബൈക്ക് യാത്ര. വഴിയിൽ അദ്ദേഹം അമൃത്സറും വാഗാ അതിർത്തിയും സന്ദർശിച്ചു.
നമ്മുടെ സുരക്ഷാ സേനയ്‌ക്കൊപ്പം ചിത്രമെടുക്കുന്ന നടന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്. പരേഡ് കണ്ട ശേഷം അദ്ദേഹം ഇപ്പോൾ നേപ്പാളിലെ കാഠ്മണ്ഡുവിലേക്കുള്ള യാത്രയിലാണ്.