Spread the love

ദളപതി 65 ഫസ്റ്റ് ലുക്ക് പോസ്റ്റർ തിങ്കളാഴ്ച; ആകാംക്ഷയോടെ ആരാധകർ

സൂപ്പർസ്റ്റാർ വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങൾ ആരാധകർ ആകാംക്ഷയോടെയാണ്
ഉറ്റുനോക്കുന്നത്. ‘ദളപതി 65’ എന്ന ചിത്രത്തിന്‍റെ യഥാർത്ഥ പേര് പുറത്തുവിട്ടിട്ടില്ല. നാളെ(തിങ്കളാഴ്ച) ചിത്രത്തിന്‍റെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടും എന്നതാണ് പുതിയ വിശേഷം. വൈകീട്ട് ആറ് മണിക്കാണ് റിലീസ്.
നിർമാതാക്കളായ സൺപിക്ചേഴ്സ് ആണ് വിവരം പുറത്തുവിട്ടത്.

കോലമാവ് കോകില എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നെൽസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെൽസൺ
സംവിധാനം ചെയ്ത ഡോക്ടറും പുറത്തിറങ്ങാനുണ്ട്. പൂജ ഹെഗ്ഡേ ആണ് നായിക.

മലയാളത്തിൽ നിന്നും ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
കോമഡിക്ക് പ്രാധാന്യം നൽകുന്നതാണ് ചിത്രം എന്നാണ് സൂചന. അനിരുദ്ധ് ആണ് സംഗീതം. മാസ്റ്റർ എന്ന
സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്ന വിജയ് ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. മാസ്റ്റർ ഹിന്ദിയിലേക്ക്
റീമേക്ക് ചെയ്യുമ്പോൾ സൽമാൻ ഖാൻ ആണ് നായകനാവുന്നത്.

Leave a Reply