കൊറോണയെ പൊരുതി തോല്‍പ്പിച്ചതിനുശേഷം ഇനി തമന്നയ്ക്ക് തിരിച്ചുവരവിന്റെ കാലം കൂടിയാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിന് ശേഷമാണ് സിനിമ തിരക്കുകളിലേക്ക് നടി തിരിച്ചെത്തുന്നത്. ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്നും താരം പുറത്തേക്ക് വരുന്ന ചിത്രങ്ങള്‍ ഇതിനകം വൈറലാണ്. സീട്ടിമാര്‍ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനായി ആണ് തമന്ന എത്തിയത്. വിദേശത്ത് ആകും സിനിമയുടെ ചിത്രീകരണം. തമന്നയുടെ മൂന്നോളം തെലുങ്ക് ചിത്രങ്ങള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
നടിയ്ക്ക് കോവിഡ് ബാധിച്ചതിനാല്‍ ഷെഡ്യൂളുകളില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മാത്രമല്ല നടി പ്രതിഫലം കുറച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.