വിവാഹ വാർഷികത്തിൽ ഭർത്താവിന് നന്ദി പറഞ്ഞ് കൊണ്ട് നടി ലെന. കല്യാണം കഴിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്നും ജീവിതത്തിലെ ഏറ്റവും മികച്ച വർഷം ആഘോഷിക്കുകയാണെന്നും ലെന ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങൾ സമ്മാനിച്ചതിന് ദൈവത്തിനും നടി നന്ദി പറയുന്നുണ്ട്. വിവാഹശേഷമുള്ള ചിത്രങ്ങൽ കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോയും ലെന പങ്കുവെച്ചിട്ടുണ്ട്.
ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഗഗൻയാനിലെ സഞ്ചാരിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്. പ്രധാനമന്ത്രി ഗഗന സഞ്ചാരികളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടതിന് പിന്നാലൊണ് പ്രശാന്ത് ബി നായരുമായുള്ള വിവാഹത്തെ കുറിച്ച് ലെന വെളിപ്പെടുത്തിയത്
ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയാൽ പ്രോട്ടോകോളിനെ ബാധിക്കുമെന്നും അതിനാലാണ് രഹസ്യമായി വച്ചതെന്നും ലെന പറഞ്ഞിരുന്നു. ബെംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.