മുത്തശ്ശിയായ സന്തോഷം പങ്കുവെച്ച് താര കല്യാൺ…
തന്റെ ഏക മകൾ സൗഭാഗ്യക്കും ഭർത്താവ് അർജുൻ സോമശേഖരനും അവരുടെ കുഞ്ഞു കണ്മണി പിറന്ന വിവരം താരാകല്യാൺ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്.മകളുടെ കുഞ്ഞിന് പിറക്കും മുൻപേ മിട്ടു എന്ന പേര് കണ്ടെത്തിയ ആളാണ് താരാ കല്യാൺ. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങളോ മറ്റു വിശേഷങ്ങളോ പുറത്തുവിട്ടിട്ടില്ല. ഒട്ടേറെപ്പേർ താരാ കല്യാണിന്റെ ചിത്രത്തിന് താഴെ ആശംസ അറിയിച്ചിട്ടുണ്ട്. സൗഭാഗ്യയൂടെ മേറ്റേണിറി ഫോട്ടോഷൂട്ടും വളകാപ്പു ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.