Spread the love
വോട്ട് തേടി തരൂർ കേരളത്തിൽ തുടരും

എഐസിസി അധ്യക്ഷ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ ഇന്നും കേരളത്തിൽ വോട്ടഭ്യർത്ഥിക്കും. കെപിസിസി അംഗങ്ങളുമായി തരൂർ ഫോണിലൂടെ വോട്ട് അഭ്യർത്ഥന തുടരുകയാണ്.ഖാർഗെക്ക് പരസ്യ പിന്തുണ നൽകിയ മുതിർന്ന നേതാക്കളെ നേരിട്ട് കണ്ട് ഇനി തരൂർ വോട്ട് അഭ്യർഥിക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി മാർഗ നിർദേശം ലംഘിച്ചു കെപിസിസി അധ്യക്ഷൻ ഖാർഗെക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ തരൂരിന് അതൃപ്‌തി ഉണ്ട്. പ്രചാരണത്തിന് വേണ്ട സൗകര്യങ്ങൾ പിസിസികൾ ഒരുക്കി നൽകണമെന്ന നിർദ്ദേശം ലംഘിക്കുന്നതും,പ്രധാന നേതാക്കൾ അകന്ന് നിൽക്കുന്നതും തരൂരിന് ക്ഷീണമായിട്ടുണ്ട്.

Leave a Reply