വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം സഫലമായതിലുള്ള സന്തോഷം പങ്കിടുകയാണ് നടി അനു സിതാര. യുഎഇയിൽ കമലദളം എന്ന പേരിൽ കലാവിദ്യാലയം ആരംഭിച്ചിരിക്കുകയാണ് നടി.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അനു സിതാര ഈ സന്തോഷ വാർത്ത പങ്കിട്ടത്. “ഒരുപാട് നാളത്തെ വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു. നിങ്ങൾ തന്ന സ്നേഹം, പിന്തുണ അതു മാത്രമാണ് കയ്യിലുള്ളത്. കൂടെ വേണം ഈ യാത്രയിലും തുടർന്നും.” “വർഷങ്ങളായി ഞാൻ മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം ഇന്ന് യാഥാർത്ഥ്യമാവുകയാണ്. യുഎഇയിൽ എൻ്റെ സ്വന്തം കലാ വിദ്യാലയമായ ‘കമലദളം’ പരിചയപ്പെടുത്തുന്നതിൽ ഞാൻ അഭിമാനിക്കുന്നു,” അനു സിതാര കുറിച്ചു.
വയനാട്ടുകാരിയായ അനു സിത്താര കലാമണ്ഡലത്തിലാണ് പഠിച്ചത്. കലോത്സവ വേദികളിലൂടെയായിരുന്നു അനു മലയാള സിനിമയില്‍ എത്തിയത്. 2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത’പൊട്ടാസ് ബോംബ്’ ആയിരുന്നു അനുവിന്റെ ആദ്യ സിനിമ. പിന്നീട് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന്‍ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.







