നദികളിൽ സുന്ദരി യമുന എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ തെന്നിന്ത്യൻ നടിയാണ് പ്രഗ്യാ നാഗ്ര. ‘വരലാറ് മുഖ്യം’ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ നടിയുടേതെന്ന് പറഞ്ഞ് ഒരു അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ ലീക്കായിരുന്നു. എക്സ് പോസ്റ്റിലൂടെയാണ് നടി പ്രചരിക്കുന്നത് എഐ നിർമിത വീഡിയോയാണെന്ന് വ്യക്തമാക്കുന്നത്.
ഈ കഠിനമായ സമയത്ത് ഒപ്പം നിൽക്കുന്നത് ആരാധകരോട് അവർ നന്ദിയും പറഞ്ഞിട്ടുണ്ട്. എവിടെ നിന്നാണ് വീഡിയോ ചോർന്നതെന്ന കാര്യം വ്യക്തമല്ല. നടിയുടേതെന്ന് പറഞ്ഞാണ് മിക്കവരും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ഒരു ദുഃസ്വപ്നത്തിൽ നിന്ന് ഉണരുന്നതാണെന്ന് ഞാൻ കരുതുന്നു.
ടെക്നോളജികൾ നമ്മളെ സഹായിക്കാനുള്ളതാണ്, അല്ലാതെ ജീവിതം ദുരിത പൂർണമാക്കാനുള്ളതല്ല. ദുഷ്ടലാക്കോടെ ഇത്തരം എഐ വീഡിയോകൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരോട് സഹതപിക്കാം. ഈ നിമിഷത്തിലും ശക്തയായി ഇരിക്കാൻ ശ്രമിക്കുന്നു. ഒപ്പം നിൽക്കുന്നവരോട് വലിയ നന്ദിയിടുണ്ട്. മറ്റൊരു സ്ത്രീയും ഇത്തരം ദുരനുഭവത്തിലൂടെ കടന്നുപോകരുതെന്ന് പ്രാർത്ഥിക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കൂ—–നടി കുറിച്ചു. മോഡലിംഗിലൂടെയാണ് താരം സിനിമയിലെത്തിയത്. സോഷ്യൽ മീഡിയയിലും നിരവധിപേർ നടിയെ ഫോളോ ചെയ്യുന്നുണ്ട്.