Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ചിത്രത്തിലെ പല കഥാപാത്രങ്ങളെയും റിവീൽ ചെയ്തിട്ടും ഡ്രാഗൺ ചിത്രം ഉള്ള വസ്ത്രം ധരിച്ച് പുറംതിരിഞ്ഞു നിൽക്കുന്ന പോസ്റ്ററുടെ സർപ്രൈസ് കഥാപാത്രം ആരെന്നു മാത്രം അണിയറ പ്രവർത്തകർ ഇതുവരെയും പുറത്ത് വിട്ടിട്ടുമില്ല പ്രേക്ഷകർക്ക് ഇതുവരെയും പിടികിട്ടിയിട്ടും ഇല്ല. ഇപ്പോഴിതാ പലതരം ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടെ മോഹൻലാൽ നടത്തിയ പ്രതികരണമാണ് ചർച്ചയാകുന്നത്.

പലതരം ചർച്ചകൾ നടക്കുന്നതിനിടെ ആദ്യഘട്ടത്തിൽ ഇത് ബേസിലാണെന്നും ചിത്രത്തിൽ മമ്മൂക്ക ഉണ്ടെന്നും ഏറ്റവും ഒടുവിൽ ഇത് നടൻ ഫഹദ് ഫാസിലാണെന്നും വരെ പലരും പ്രചരിപ്പിച്ചിരുന്നു. എന്നാൽ പ്രചരിപ്പിക്കും പോലെയല്ല യഥാർത്ഥ വസ്തുത എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. മമ്മൂട്ടി ഉണ്ടോ എന്ന് പലരും ചോദിച്ചു. ഫഹദുണ്ടോയെന്നും ചിലർ പൃഥ്വിരാജിനോടു ചോദിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ മുറം മറയ്‌ക്കുന്നത് എന്തിനാണ്, അവരാരുമല്ല. മറ്റൊരു നടനാണെന്ന് മോഹൻലാൽ പറഞ്ഞു.

എമ്പുരാൻ സിനിമയ്‌ക്ക് വേണ്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും താരങ്ങൾ വെളിപ്പെടുത്തി.എമ്പുരാന് വേണ്ടി ചെലവാക്കുന്ന ഫണ്ട് അതിന്റെ നിർമാണത്തിന് വേണ്ടി തന്നെ ചെലവഴിക്കണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടായിരുന്നെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു സിനിമ നിർമിക്കാൻ 100 കോടി ചെലവഴിച്ചിട്ട് അതിൽ 80 കോടി താരങ്ങൾക്ക് പ്രതിഫലം കൊടുത്ത്, ബാക്കി 20 കോടിയിൽ സിനിമ നിർമിക്കുന്ന ആളല്ല താനെന്നും പ‍ൃഥ്വിരാജ് പറഞ്ഞു.

Leave a Reply