Spread the love

ലഹരി മരുന്ന് കേസിൽ ഇക്കഴിഞ്ഞ ദിവസമാണ് യുവജന പ്രിയങ്കരനായ റാപ്പർ വേടൻ അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ വേദന അനുകൂലിച്ചും വിമർശിച്ചും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. നിരോധിത ലഹരി ഉപയോഗം തെറ്റാണെങ്കിലും താരം പറഞ്ഞു വെക്കുന്ന രാഷ്ട്രീയത്തോടും സാഹചര്യത്തോടുമുള്ള വിദ്വേഷമായി ഇത് മാറ്റരുതെന്നായിരുന്നു പിന്തുണയ്ക്കുന്നവരുടെ അഭ്യർത്ഥന. വേദന കൂടാതെ കുറച്ചു ദിവസങ്ങളിലായി നടൻ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ തുടങ്ങിയവരും കേസിൽ അകപ്പെട്ടിരുന്നു. ഇഴിതാ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്റണിയും.

“ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ട്. ഒരു 10 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് compare ചെയ്തു നോക്കിയാൽ മതി. ഒഴിവാക്കിയാൽ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ”, എന്നാണ് ജൂഡ് ആന്റണി ജോസഫ് കുറിച്ചത്.

Leave a Reply