ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയില്‍ കഴിയുകയായിരുന്ന തമിഴ് താരം തവസി അന്തരിച്ചു. മധുരൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്റെ അന്ത്യം. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചികില്‍സയ്ക്ക് സാമ്ബത്തിക സഹായം തേടികൊണ്ടുളള നടന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. തുടര്‍ന്ന് നടന് ചികില്‍സാ സഹായവുമായി രജനീകാന്ത്, വിജയ് സേതുപതി,ശിവകാര്‍ത്തികേയന്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം എത്തിയിരുന്നു. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു നേരത്തെ സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നത്.
രജനീകാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിലായിരുന്നു നടന്‍ എറ്റവുമൊടുവിലായി അഭിനയിച്ചത്. കൂടാതെ ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ വരുത്തപെടാത വാലിബര്‍ സംഘത്തില്‍ തവസിയും ഒരു ചെറിയ വേഷം അവതരിപ്പിച്ചിരുന്നു. മുപ്പത് വര്‍ഷത്തിലധികമായി തമിഴ് സിനിമയുടെ ഭാഗമായിരുന്ന താരം കൂടിയാണ് തവസി. നടന് സഹായം നല്‍കണമെന്ന് സെലിബ്രിറ്റികളോട് അഭ്യര്‍ത്ഥിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു.
തമിഴില്‍ നിരവധി സിനിമകളില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് തവസി. സാമ്ബത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് നടന് ചികില്‍സയ്ക്ക് നിവൃത്തിയില്ലായിരുന്നു. തുടര്‍ന്ന് സിനിമാപ്രവര്‍ത്തകരോട് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തുകയായിരുന്നു നടന്റെ മകന്‍ ആറുമുഖം