ഇടുക്കി: ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ പതിനാലുകാരിയായ മകളെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളായ മുൻഷിയുടെയും അൽബിനയുടെയും മകൾ പ്രീതിയാണ് മരിച്ചത്. മൂന്നാഴ്ച മുൻപാണ് ഇവർ മേട്ടുകുഴിയിലെ സ്വകാര്യ ഏലം എസ്റ്റേറ്റിൽ ജോലിക്കായെത്തിയത്. രാവിലെ മകളെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനു പിറകുവശത്തായി തറയിൽ മരിച്ചു കിടക്കുന്നത് കണ്ടത്. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കി.