ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറും. മുംബൈ വാംങ്കഡെ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ മത്സരം. മുംബൈ, പൂനെ നഗരങ്ങളിലെ നാലു വേദികൾ ഐപിഎൽ ആരവത്തിന് അരങ്ങൊരുക്കും. പത്തു ടീമുകൾ ഈ സീസണിൽ മൽസരിക്കും. ആകെ 74 മൽസരങ്ങളാണ് ഉള്ളത്. ധോണിക്ക് പകരമായി ചെന്നൈയെ നയിക്കുന്നത് രവീന്ദ്ര ജഡേജയാണ്. ലക്‌നൗവിനെ കെ എൽ രാഹുലും ഗുജറാത്തിനെ ഹാർദ്ദിക് പാണ്ഡ്യയും നയിക്കും. ശ്രേയസ് അയ്യർ ഇത്തവണ കൊൽക്കത്തയുടെ നായകനായപ്പോൾ പഞ്ചാബിനെ മായങ്ക് അഗർവാളും വിരാട് കോഹ്ലിക്ക് പകരം ബാംഗ്ലൂരിനെ ഫാഫ് ഡ്യൂപ്ലെസിസും നയിക്കും. ഡൽഹിയെ ഋഷഭ് പന്ത്, മുംബൈയെ രോഹിത് ശർമ്മ, ഹൈദരാബാദിന്റെ കെയ്ൻ വില്യംസൺ, രാജസ്ഥാനെ സഞ്ജു സാംസൺ എന്നിവരും നയിക്കും. രണ്ട് മാസം നീണ്ടു നിൽക്കുന്ന മത്സരങ്ങളുടെ സമാപനം മെയ് 29നാണ്.