മലപ്പുറം: ടര്‍ഫില്‍ കളികാണാന്‍ പോയ 16കാരനെ നിര്‍ബന്ധിപ്പിച്ച മദ്യവും പുകയില ഉത്പന്നങ്ങളും നല്‍കിയ 50കാരന്‍ അറസ്റ്റില്‍.
മലപ്പുറം വഴിക്കടവ് പുന്നക്കല്‍ താമസിക്കുന്ന പാറോപ്പാടത്ത് നാണി എന്ന സുബ്രഹ്മണ്യ(50)നെയാണ് വഴിക്കടവ് പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ കുറച്ച് ദിസങ്ങളായി കുട്ടിയില്‍ വന്ന മാറ്റങ്ങള്‍ ആണ് സംഭവം പുറത്ത് അറിയാന്‍ ഇടയായത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ വഴിക്കടവ് പോലീസ് ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടെയണ് പ്രതിയെ വഴിക്കടവു അനമറിയില്‍ നിന്നും പിടികൂടിയത്.
കുട്ടി ടര്‍ഫില്‍ കളി കാണാന്‍ പോയപ്പോള്‍ പ്രതി കുട്ടിയുമായി സൗഹൃദം ഉണ്ടാക്കുകയും അത് മുതലെടുത്ത് ലഹരി പദാര്‍തഥങൾ ങ്കൊടുക്കുകയായിരുനു. വഴിക്കടവ് പോലീസിന്റെ അവസരോചിതായമായ ഇടപെടല്‍ ആണ് പതിനാറുകാരനെ ലഹരി മാഫിയ യില്‍നിന്ന് രക്ഷപ്പെടുത്തിയത്.
https://chat.whatsapp.com/DHRzezq75rlBVZZBmSvVQq
വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ പി. അബ്ദുള്‍ ബഷീര്‍. , എസ്.ഐ .തോമസ് കുട്ടി ജോസഫ്, പോലീസ് കാരായ സുനു നൈനാന്‍ ,റിയാസ് ചീനി, പി. ജിതിന്‍ ,പി.വി നിഖില്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരനേഷണം നടത്തുന്നത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്ക് അയച്ചു.