കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽകെട്ടിടത്തിന്റെ ഓട് പൊളിച്ച് ഇന്ന് പതിനേഴുകാരി ചാടിപ്പോയി. ഒരാഴ്ച്ചക്കിടെ നാലാമത്തെ അന്തേവാസിയാണ് കുതിരവട്ടത്തു നിന്ന് ചാടിപ്പോകുന്നത്. ഉയരം കുറഞ്ഞ മേൽക്കൂരയിലേക്ക് ഗ്രിൽ വഴി കയറിയാണ് ഓട് പൊളിച്ചു പുറത്തുകടന്നത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് ശുചിമുറിയുടെ വെന്റിലേഷൻ തകർത്ത് രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരനെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തിയിരുന്നു.