നവംബർ 12 വരെയാണ് സഭാസമ്മേളനം. നിയമനിർമ്മാണവും ഉപധനാഭ്യർത്ഥനകളും ഓർഡിനൻസുകളിൽ ബില്ലുകളാക്കേണ്ടവയും സഭ പാസാക്കും.
മോൻസൺ കേസ് മുതൽ നാർക്കോട്ടിക് ജിഹാദ്, സ്ത്രീസുരക്ഷ വരെയുള്ള വിഷയങ്ങൾ സഭയിൽ സമ്മേളനകാലയളവിൽ ചർച്ചയാകും.
അതേസമയം, കോണ്‍ഗ്രസിലെ ചേരിപ്പോരും നേതാക്കളുടെ സിപിഎമ്മിലേക്കുള്ള ഒഴുക്കും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം വിമർശനങ്ങൾ ആളിക്കത്തിക്കും. എന്നാൽ, സ്ത്രീ സുരക്ഷയും ക്രൂരമായ കൊലപാതകങ്ങൾ വർധിക്കുന്നതും മോൻസൺ കേസിൽ മുൻ ഡിജിപിയുടെ പങ്കുമൊക്കെ സഭാവേദിയിൽ ഭരണപക്ഷത്തിനും വിശദീകരിക്കേണ്ടിവരും.