Spread the love
കെഎസ്ആർടിസി ജീവനക്കാർ നടത്തിയ 24 മണിക്കൂർ സൂചനാ പണിമുടക്ക് അവസാനിച്ചു.

കെഎസ്ആർടിസി ജീവനക്കാർ നടത്തിയ 24 മണിക്കൂർ സൂചനാ പണിമുടക്ക് അവസാനിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം അഞ്ചാം തീയതി നൽകുമെന്ന ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് ജീവനക്കാർ 24 മണിക്കുർ പണിമുടക്കിയത്. പത്താം തീയതിയെങ്കിലും ശമ്പളം കിട്ടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് യൂണിയൻ നേതാക്കളുടെ മുന്നറിയിപ്പ്. സമരത്തെ നേരിടാൻ മാനേജ്മെൻറ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കിൽ ഉറച്ച് നിൽക്കുകയാണ് ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ. കാസര്‍കോട് 55 സര്‍വീസില്‍ ഓടിയത് നാലെണ്ണം മാത്രമാണ്. തൃശ്ശൂരില്‍ 37 ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. പത്തനംതിട്ടയില്‍ 199 സര്‍വീസില്‍ നടന്നത് 15 എണ്ണം മാത്രമാണ്. തിരുവനന്തപുരത്ത് നിന്ന് ഇതുവരെ നടന്നത് രണ്ട് സര്‍വീസുകളാണ്. കോട്ടയത്ത് നിന്ന് ഒരു ബസ് സര്‍വീസ് പോലും നടത്തിയില്ല. ഇന്നലെ രാത്രിയോടെ ജീവനക്കാർ എത്തിയതിനാൽ ദീർഘദൂര ബസുകളുടെ ഉൾപ്പെടെ സർവീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ മുതൽ സർവീസുകൾ സാധാരണ നിലയിലാകും.

Leave a Reply