ഡെറാഡൂണില്‍ തനിക്കുള്ള എല്ലാ സ്വത്തുക്കളും രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് മാറ്റി 78 കാരിയായ പുഷ്പ. ‘ രാജ്യത്തിന് വേണ്ടത് ഇവനെപ്പോലെയുള്ളവര്‍. എന്റെ എല്ലാ സ്വത്തും അവനു നല്‍കുകയാണ് ‘ ഡെറാഡൂണിലെ വയോധികയായ പുഷ്പ മുഞ്ജിയലിന്റെ വാക്കുകളാണ് ഇതു. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രീതം സിങ്ങിന്റെ വസതിയില്‍ വെച്ചാണ് തന്റെ സ്വത്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്. 50 ലക്ഷം മൂല്യമുള്ള സ്വത്തുക്കളും 10 പവന്‍ സ്വര്‍ണവും ഉള്‍പ്പെടെ തന്റെ എല്ലാ സ്വത്തും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയായിരിക്കും അവകാശിയെന്ന് ഇവര്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ ചിന്തകള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും അതിനാലാണ് തന്റെ സ്വത്ത് അദ്ദേഹത്തിന് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.