Spread the love

പത്തനംതിട്ട∙ തീപിടിച്ച പത്തനംതിട്ട–കോയമ്പത്തൂർ എസി ലോ ഫ്ളോർ ബസിനു പകരം ഒാടിച്ച എസി ബസ് തൊടുപുഴയ്ക്കു അടുത്ത് ബ്രേക്ക് ഡൗണായി. പമ്പയിൽ നിന്നു അറ്റകുറ്റപ്പണിക്കായി പത്തനംതിട്ട എത്തിച്ച ബസാണ് ഇന്ന് അധികൃതർ പകരം ഓടിച്ചത്. കേരളത്തിലെ ഏറ്റവും മോശം ബസുകളുള്ള ഡിപ്പോയാണു പത്തനംതിട്ട. തുടർച്ചയായി വഴിയിൽ കിടക്കുന്ന എസി ബസുകളിലൊന്നിലാണ് ഇന്നലെ പാലക്കാടിന് അടുത്ത് വച്ച് തീപിടിച്ചത്.
കോയമ്പത്തൂരേക്ക് 3 സർവീസുണ്ടെങ്കിലും ഇതിൽ ഒരു ബസിന് മാത്രമാണു പെർമിറ്റുള്ളത്. യാത്രക്കാരെ പാലക്കാടും തൃശൂരും എത്തിച്ചു അവിടെനിന്നു പെർമിറ്റുള്ള ബസിൽ കോയമ്പത്തൂരിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. കാലപ്പഴക്കം ചെന്ന ബസുകൾ ഓടിക്കാൻ ജീവനക്കാർ തയാറല്ലെങ്കിലും അധികൃതർ നിർബന്ധിച്ച് പഴയ ബസുകൾ സർവീസിന് അയയ്ക്കുന്നുവെന്നാണ് പരാതി. പെർമിറ്റില്ലാത്ത ബസുകൾ അപകടത്തിൽപ്പെട്ടാൽ യാത്രക്കാരുടെ ഉത്തരവാദിത്തം ഡിപ്പോയിലെ ഉദ്യോഗസ്ഥർ ഏറ്റെടുക്കുമോയെന്ന് വ്യക്തമല്ല.

Leave a Reply