Spread the love
14കാരിയുടെ കൊലപാതകത്തില്‍ പ്രതികളെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

കോവളം ആഴാകുളംചിറയിലെ 14കാരിയുടെ കൊലപാതകത്തില്‍ പ്രതികളായ റഫീക്കയെയും മകന്‍ ഷെഫീക്കിനെയും കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അയല്‍വാസിയായ ശാന്തകുമാരിയെ കൊലപ്പെടുത്തിയ കേസില്‍ ഇവര്‍ പിടിയിലായതോടെയാണ് ഒരുവര്‍ഷം മുമ്പ് 14കാരിയെ കൊലപ്പെടുത്തിയതും ഇവരാണെന്ന് തെളിഞ്ഞത്. അസഭ്യവര്‍ഷം ചൊരിഞ്ഞാണ് ജനം കൊലയാളികളായ അമ്മയെയും മകനെയും വരവേറ്റത്. മകന്‍ പീഡിപ്പിച്ച വിവരം തന്റെ മാതാവിനോട് പറയുമെന്ന ബാലികയുടെ വെളിപ്പെടുത്തലാണ് പ്രകോപന കാരണമെന്ന് പ്രതി റഫീക്ക പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ മുടിയോടെ പിടിച്ച് മൂന്ന് തവണ ചുമരില്‍ ഇടിച്ചു.ബഹളം കേട്ട് മകനുമെത്തി. പീഡന വിവരം വീട്ടുകാരോട് പറയുമെന്ന് കുട്ടി ആവര്‍ത്തിച്ചപ്പോള്‍ പ്രകോപിതനായ മകന്‍ ചുറ്റികയെടുത്ത് കുട്ടിയുടെ തലയുടെ മധ്യഭാഗത്തു ശക്തിയായി അടിക്കുകയായിരുന്നു. അവശയായ കുട്ടി അടുത്ത ദിവസം ആശുപത്രി ചികിത്സയിലിരിക്കെ വൈകിട്ടോടെ മരിച്ചു. സംഭവത്തില്‍ മാതാപിതാക്കളെ പ്രതിസ്ഥാനത്ത് നിറുത്തിയായിരുന്നു കോവളം പൊലീസിന്റെ തുടക്കത്തിലെ അന്വേഷണം. പൊലീസിന്റെ മാനസികവും ശാരീരികവുമായ പീഡനമുറകള്‍ക്ക് ഇരയാകേണ്ടി വന്നിരുന്നു. പ്രതികള്‍ സ്ഥിരമായി കരുതാറുള്ള ചുറ്റിക, സ്‌ക്രൂഡ്രൈവര്‍ തുടങ്ങിയവയുള്‍പ്പെട്ട ‘ടൂള്‍ കിറ്റ്’ പൊലീസ് കണ്ടെത്തി.

Leave a Reply