Spread the love

‘പാലും പഴവും കൈകളിലേന്തി’ എന്ന വരികൾ എവിടെ കേട്ടാലും മലയാളികൾക്ക് ഏറ്റവും ആദ്യം ഓർമ്മ വരിക ഗണപതി എന്ന ബാലതാരത്തെയാണ്. വിനോദയാത്രയിലെയും ചിത്രശലഭങ്ങളുടെ കൂട് എന്ന ചിത്രത്തിലെയും പ്രാഞ്ചിയേട്ടനിയിലെയുമെല്ലാം റോളുകളിലൂടെ കസറിയ കുട്ടിതാരമല്ല ഗണപതി എസ് പൊതുവാൾ ഇപ്പോൾ. മലയാളി മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പിടി കഥാപാത്രങ്ങൾ ചെയ്ത യുവ നടൻ കൂടിയാണ് താരമിപ്പോൾ.

സഹോദരനും മലയാളികൾക്ക് അഭിമാനമായ സംവിധായകനും കൂടിയായ ചിദംബരത്തിന്റെ ജാനേ മൻ എന്ന ചിത്രത്തിലെ ഡോക്ടർ കഥാപാത്രവും 2024ലെ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സിലെ കൃഷ്ണകുമാറും ഒക്കെ ഗണപതിയിലെ അഭിനേതാവിനെ മലയാളികൾക്ക് കാണിച്ചുകൊടുത്ത കഥാപാത്രങ്ങളാണ്. അഭിനേതാവ് എന്നതിന് പുറമേ സഹ തിരക്കഥാകൃത്തായും കാസ്റ്റിംഗ് ഡയറക്ടർ ആയും താരം സിനിമ ഇൻഡസ്ട്രിയിൽ തന്റെ ഇടം കണ്ടെത്തി കഴിഞ്ഞു. ഇപ്പോഴിതാ തനിക്ക് ഒരു അഭിനേതാവണമെന്ന ആഗ്രഹം വന്ന വഴി താരം പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

‘എനിക് മുൻപ് ചിദബരം (സഹോദരനും മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ) ആണ് അഭിനയക്കാൻ തുടങ്ങിയത്, മെഗാ സീരിയലിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഇക്കാര്യം പലർക്കും അറിയില്ല. അവൻ രാത്രിയിൽ വീട്ടിൽ പ്രൊഡക്ഷൻ ഫുഡ്‌ ആയ ചപ്പാത്തിയും ചിക്കനുമൊക്കെ കൊണ്ടുവരുമായിരുന്നു. ഇത്ഞ ങ്ങളെല്ലാം ഷെയർ ചെയ്ത് കഴിക്കും. ഇതു സ്ഥിരമായി കണ്ടപ്പോൾ എനിക്ക് ഒരു ത്വര, എനിക്കും അഭിനയിക്കാൻ പോകണംഎന്ന്. അങ്ങനെ ഷോർട് ഫിലിമിലൊക്കെ അഭിനയിക്കാൻ പോകുന്നത് ഇത് കിട്ടാൻ വേണ്ടി ആയി. ചപ്പാത്തി, ചിക്കൻ, പീസ് ഐറ്റംസ് ഒക്കെ കിട്ടും. പിന്നെ ആ പ്രായത്തിൽ കാശൊക്കെ സമ്പാദിക്കുമ്പോൾ കിട്ടുന്ന റെസ്‌പെക്ട് ഒക്കെ രസമായിരുന്നു ഗണപതി പറയുന്നു.

Leave a Reply