Spread the love

ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം സിനിമയ്ക്കായി മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ആദ്യ രണ്ട് ഭാഗങ്ങൾ പോലെ തന്നെ അടിമുടി ഒരു ചിരിവിരുന്നാണ് ഈ മൂന്നാം ഭാഗത്തിലും ആരാധകർ പ്രതീക്ഷിക്കുന്നത്. സിനിമയുടെ ചിത്രീകരണവും റിലീസും 2025ൽ തന്നെയുണ്ടാകും എന്ന് പറയുകയാണ് നടൻ സൈജു കുറുപ്പ്.

‘ഷൂട്ടും റിലീസും അടുത്ത വർഷം തന്നെ കാണും എന്നാണ് ലേറ്റസ്റ്റ് റിപ്പോർട്ട്. സ്ക്രിപ്റ്റ് ഞാൻ വായിച്ചിട്ടില്ല. വായിച്ചവർ ഗംഭീര അഭിപ്രായമാണ് പറഞ്ഞത്. തിയേറ്ററിൽ ഈ സിനിമ ഞെട്ടിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം,’ എന്ന് സൈജു കുറുപ്പ് പറഞ്ഞു. ഒരു സ്വകാര്യ യുട്യൂബ്ന ചാനലിന്ൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

ആട് ഫ്രാഞ്ചൈസിയിലെ ഹിറ്റ് കഥാപാത്രമായ അറക്കൽ അബുവിനെ അവതരിപ്പിച്ചത് സെെജു കുറുപ്പായിരുന്നു.സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതായി സംവിധായകൻ മിഥുൻ മാനുവൽ തോമസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ‘ആട് 3 – വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘കുറച്ച് കാലമായി അകലെയായിരുന്നു, വിദൂര ഭൂതകാലത്തിലേക്കും വിദൂര ഭാവിയിലേക്കും അലകളാൽ പ്രക്ഷുബ്ധമായ വർത്തമാനകാലത്തിലുമുള്ള യാത്രകൾക്കൊടുവിൽ ഏറെ ആഗ്രഹിച്ച ‘ലാസ്റ്റ് റൈഡിന്’ ഒരുങ്ങുകയാണ്.

‘ആട് 3 – വണ്‍ ലാസ്റ്റ് റൈഡ്,’ എന്നാണ് മിഥുൻ മാനുവൽ തോമസ് കുറിച്ചത്.മാര്‍ച്ചില്‍ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. മിഥുനും ജയസൂര്യയും വിജയ് ബാബുവും ആടിനെയും പിടിച്ച് ‘ഷാജി പാപ്പന്‍’ സ്റ്റൈലില്‍ നില്‍ക്കുന്ന പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. മൂന്നാം ഭാഗം 3ഡിയിൽ എത്തുമെന്നാണ് നിർമാതാവ് വിജയ് ബാബുവും മിഥുൻ മാനുവലും നേരത്തെ പറഞ്ഞിരുന്നത്.

Leave a Reply