Spread the love

ഷേക്ക് ഹാൻഡിന് കൈ നീട്ടുമ്പോള്‍ ‘കൈ കിട്ടാതിരുന്നിട്ട് ചമ്മുന്ന സംഭവം’ മലയാളത്തിലെ കൈ കൊടുക്കൽ ക്ലബ്. നടൻ ബേസില്‍ ജോസഫ് തുടങ്ങിവെച്ച ക്ലബ്ബിൽ മമ്മൂക്ക വരെ എത്തി. പിന്നീട് ഇത്തരത്തിൽ ഇങ്ങനെ അബദ്ധം പറ്റുന്നവരെയെല്ലാം ബേസില്‍ യൂണിവേഴ്‍സില്‍ കയറി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനും പെട്ടിരിക്കുകയാണ്.

ഒരു കുട്ടിക്ക് കൈ നീട്ടിയപ്പോള്‍ താരത്തോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ് അവൻ. ഷേക്ക് ഹാൻഡ് നല്‍കുന്നില്ല കുട്ടി. ഉണ്ണി മുകുന്ദനും പെട്ടു എന്ന തരത്തില്‍ വീഡിയോയും തമാശ ക്യാപ്ഷനോടെ പ്രചരിക്കുകയാണ്. ഗെറ്റ് സെറ്റ് ബേബിയുടെ പ്രചരണാര്‍ഥം തിയറ്റര്‍ വിസിറ്റിന് എത്തിയതാണ് ഉണ്ണി മുകുന്ദൻ.

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്‍തിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഉണ്ട്. കിംഗ്സ്മെൻ എൽഎൽപിയുടെയും സ്‍കന്ദ സിനിമാസിന്റെയും ബാനറില്‍ സുനിൽ ജെയിൻ, സജിവ് സോമൻ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം രാജേഷ് വൈ വി,അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ് പരിധി ഖണ്ടേൽവാൽ, അഡ്വക്കേറ്റ് സ്‍മിത നായർ ഡി,സാം ജോർജ്ജ് എന്നിവരും ആയ ഗെറ്റ് സെറ്റ് ബേബിയില്‍ വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു

Leave a Reply