വാഷിങ്ടണ്‍: ഷൂട്ടിങ്ങിനിടെ നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. വെടിയേറ്റ് ചിത്രത്തിന്റെ സംവിധായകൻ ജോയൽ സൂസക്ക് പരിക്കേറ്റിട്ടുണ്ട്. മുതിര്‍ന്ന നടന്‍ അലെക് ബാള്‍ഡ്‌വിന്നിന്‍റെ തോക്കില്‍നിന്നാണ് ഇവർക്ക് പരിക്കേറ്റത്. ന്യൂ മെക്സിക്കോയിൽ റസ്റ്റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് അപകടം. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കളിത്തോക്കില്‍നിന്നാണ് ഇരുവർക്കും വെടിയേറ്റത്. ബാൾഡ് വിന്നിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഹോളിവുഡ് സിനിമകളുടെ ചിത്രീകരണത്തിന് പേരുകേട്ട സാന്റ ഫേയിലെ ബൊനാൻസ് ക്രീക് റാഞ്ചിലാണ് അപകടം നടന്നത്.