സിനിമ സെറ്റിൽ വച്ച് മോശമായി പെരുമാറി എന്നും ലഹരി ഉപയോഗവും ചൂണ്ടിക്കാട്ടി നടൻ ടോം ചാക്കോയ്ക്കെതിരെ ആദ്യം പരോക്ഷ പ്രതികരണവും പിന്നാലെ സംഘടനയ്ക്ക് പരാതിയും നൽകി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയതോടെ രംഗം കൊഴുക്കുകയാണ്. നടിയെ പിന്തുണച്ചും ഇത്തരം അൺ പ്രൊഫഷണൽ മോശം പ്രവർത്തിയെ തള്ളിയും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നടിക്ക് പിന്തുണ ഉറപ്പിച്ച് താരസംഘടനയായ അമ്മയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുറ്റാരോപിതനായ നടന്റെ കുടുംബം.
വിൻസിയും വിൻസിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്. രണ്ടു കുടുംബങ്ങളും പൊന്നാനിയിൽ ഒരുമിച്ച് ഉണ്ടായിരുന്നവരാണ്. നാലുമാസം മുൻപാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നത് എന്നും എന്നാൽ അന്ന് ഇല്ലാതിരുന്ന പരാതി ഇപ്പോൾ എങ്ങനെ വന്നെന്ന് അറിയില്ലെന്നും കുടുംബം പറയുന്നു. ഇരുവരും അത്ര അടുത്ത ബന്ധമുള്ള ആൾക്കാരാണെന്നും കുടുംബം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി ഷൈനിനെ പലരും വേട്ടയാടുകയാണെന്നും കുടുംബം സൂചിപ്പിച്ചു.