നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ നടിയെ കക്ഷിചേര്‍ത്തു. കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു.
അതേസമയം, അന്വേഷണസംഘം ഇല്ലാ കഥകള്‍ സൃഷ്ടിക്കുന്നുവെന്നും തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് പുനരന്വേഷണമെന്നും ദിലീപ്. ബൈജു പൗലോസിനെതിരെp പരാതി നല്‍കിയശേഷമാണ് പുതിയ ആരോപണങ്ങള്‍ .വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്നും ദിലീപ് ആരോപിച്ചു.
എന്നാല്‍ തുടരന്വേഷണത്തിന് ദിലീപ് തടസം നില്‍ക്കുന്നതെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. കാലതാമസം ഉള്ളതുകൊണ്ട് അന്വേഷണം നടത്താതിരിക്കാന്‍ പറ്റുമോ എന്നും കോടതി.