Spread the love

ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചിലപ്പോഴൊക്കെ തന്റെ വായിൽ നിന്നും വന്നു വീഴുന്ന ചില കാര്യങ്ങളുടെ പേരിൽ നിഖില വലിയ വിമർശനങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ഹിറ്റ് ചിത്രം മേപ്പടിയാനിൽ തന്നെ തേടിയെത്തിയ കഥാപാത്രം നിരസിച്ചതിനെ പറ്റി നിഖില തുറന്നു പറഞ്ഞ സംഭവം.

മേപ്പടിയാനിൽ തനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ലെന്ന് മനസിലായതിനാലാണ് അതിൽ അഭിനയിക്കാതിരുന്നത് എന്നായിരുന്നു താരത്തിന്റെ വിവാദ പരാമർശം. ചിത്രത്തിൽ നിഖില ചെയ്യാനിരുന്ന കഥാപാത്രം പിന്നീട് നടി അഞ്ചു കുര്യനാണ് അഭിനയിച്ചത്. ആ സ്ക്രിപ്റ്റിലേക്ക് ആദ്യം തന്നെ കാസ്റ്റ് ചെയ്ത സമയത്ത് അഭിനയ പ്രാധാന്യമുള്ള ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും എന്നാൽ അഞ്ചു ചിത്രത്തിലേക്ക് വരുമ്പോഴേക്കും കാര്യങ്ങൾ മാറിമറിഞ്ഞ് എന്നും നിഖില പറയുന്നു.

അതേസമയം തന്നെ സമീപിക്കുന്ന സമയത്ത് സ്ക്രിപ്റ്റിൽ ഒരു തേങ്ങയും ഇല്ല എന്ന താരത്തിന്റെ പരാമർശം പലരും വളരെ സീരിയസായി എടുക്കുകയും താരത്തിനെതിരെ വലിയ സൈബർ ആക്രമണം നടത്തുകയും ചെയ്തിരുന്നു. താൻ തന്റെ ചിന്തയിൽ വന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ വിമർശിക്കപ്പെട്ടുവെങ്കിലും മേപ്പടിയാനിലെ അണിയറപ്രവർത്തകരുമായെല്ലാം സൗഹൃദമുണ്ടെന്നു പറയുകയാണ് നിഖില ഇപ്പോൾ.

അതേസമയം ഏറ്റവും പുതിയ പടത്തിലൂടെ ഒരുക്കിയാണ് ഉണ്ണി മുകുന്ദനും നിഖില വിമലും. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ താൻ മേപ്പടിയാനിലെ റോൾ നിരസിച്ചത് ചൂണ്ടി കാട്ടി ഇപ്പോഴും ഉണ്ണി കളിയാക്കാറുണ്ട് എന്നും നിഖില പറയുന്നു.സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ ഉണ്ണി പറയും സംവിധായകൻ വിഷ്ണു നീ പറഞ്ഞത് കേട്ട് കരഞ്ഞു എന്നൊക്കെ. അപ്പോൾ ഞാൻ പറയും.നീ വിളിക്ക് ഞാൻ ചോദിക്കാമെന്ന്. നീ ഇപ്പോൾ ചോദിച്ചാൽ വിഷ്ണുവിന് വിഷമമായലോ എന്നൊക്കെ ഉണ്ണിയും പറയും. എപ്പോൾ കാണുമ്പോഴും ഉണ്ണി വിഷ്ണു ചേട്ടനോട് പറയും. അവളെ കാണുമ്പോൾ നീ കരയൂ… അവൾ വിഷമിക്കട്ടേ എന്നൊക്കെ. നിഖില രസകരമായി പറയുന്നു.

Leave a Reply