കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംശദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് മാർച്ച് 01 മുതൽ 2023 ഫെബ്രുവരി 28 വരെ 12 മാസത്തെ സമയം അനുവദിച്ചു. കുടിശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. 60 വയസ് പൂർത്തിയാക്കിയ അംഗത്തിന് കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു