Spread the love
ആദിവാസി യുവതിയുടെ വീടിന് നിഷേധിച്ച തുക ഉടൻ നൽകണം; ഹൈക്കോടതി

ആദ്യ രണ്ട് ഗഡു ധനസഹായം അനുവദിച്ച ശേഷം സർക്കാർ ജോലി ലഭിച്ചു എന്ന കാരണത്താൽ ആദിവാസി യുവതിക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ബാക്കി തുക നിഷേധിച്ചത്, വലിയ നിയമ പോരാട്ടത്തിനൊടുവിൽ അനുകൂല വിധി. കോടോംബേളൂർ പ‍ഞ്ചായത്തിലെ തട്ടുമ്മൽ രാജീവ് ഗാന്ധി ദശലക്ഷം കോളനിയിലെ താമസക്കാരി മാവില സമുദായത്തിൽപെട്ട സി. ഗീത(37)യ്ക്കാണ് സർക്കാർ ജോലിയുടെ പേരിൽ അധികൃതർ ലൈഫ് മിഷൻ തുക നിഷേധിച്ചത്. 2021ലെ ലൈഫ് മിഷൻ പദ്ധതിയിൽ പ‍ഞ്ചായത്തിൽ നിന്ന് ഗീതയ്ക്ക് 400 ചതുരശ്ര അടി വീട് വയ്ക്കാൻ 6 ലക്ഷം രൂപ അനുവദിച്ചതിൽ ആദ്യ ഗഡുവായി 40,000 രൂപയും 30ന് രണ്ടാം ഗ‍ഡുവായി 32,500 രൂപയും അനുവദിച്ചു. നവംബറിൽ ഗീതയ്ക്ക് കെഎസ്എഫ്ഇ ഓഫീസ് അറ്റൻഡറായി ജോലി ലഭിച്ചു. ചുമർ നിർമിക്കാനുള്ള അടുത്ത ഗ‍ഡുവിനായി വിഇഒയെ സമീപിച്ചപ്പോഴാണ് ജോലി ലഭിച്ചതിനാൽ തുക തരാൻ നിയമ തടസ്സമുണ്ടെന്ന് അറിയിച്ചത്. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി അംഗവും ഊരുമൂപ്പനുമായ‍ നാരായണൻ കണ്ണാടിപ്പാറയുടെ സഹായത്തോടെ ഗീത സംസ്ഥാന ലീഗൽ സർവീസ് കമ്മിറ്റിയിൽ പരാതി നൽകി. ലീഗൽ സർവീസ് കമ്മിറ്റി ഗീതയ്ക്ക് വേണ്ടി അഭിഭാഷക രശ്മി നന്ദനെ നിയമിച്ച് ഹൈക്കോടതിൽ വാദിച്ച് അനുകൂല വിധി നേടുകയായിരുന്നു.

Leave a Reply