Spread the love
ഉത്തരസൂചിക മാറ്റില്ല; നിലപാടിലുറച്ച് വിദ്യാഭ്യാസമന്ത്രി

വിദ്യാഭ്യാസ വകുപ്പ് നിലവിലെ നിലപാടില്‍ ഉറച്ച് തന്നെയാണ് നില്‍ക്കുന്നതെന്നും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്ടു കെമിസ്ട്രി പരീക്ഷയിലെ ഉത്തരസൂചിക മാറ്റില്ലെന്ന് വ്യക്തമാക്കി. ചില അധ്യാപകര്‍ ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നു മന്ത്രി കുറ്റപ്പെടുത്തി. ഉത്തര സൂചികയില്‍ പരാതി ഉന്നയിച്ചും സ്‌കീം ഫൈനലൈസേഷന്‍ നടത്തിയ അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയതിലും പ്രതിഷേധിച് മൂല്യ നിര്‍ണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാമ്പ് അധ്യാപകര്‍ ബഹിഷ്‌കരിച്ചു. അധ്യാപകര്‍ ക്യാമ്പില്‍ എത്തിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. തയ്യാറാക്കിയത് ആരാണെന്ന് വ്യക്തമാക്കാത്ത ഉത്തരസൂചിക മൂല്യനിര്‍ണയത്തിന് നല്‍കിയെന്നു അധ്യാപകര്‍ ആരോപിക്കുന്നു. അനുഭവ പരിചയമുള്ള അധ്യാപകര്‍ തയ്യാറാക്കിയ ഉത്തരസൂചിക അട്ടിമറിച്ചുകൊണ്ടാണ് പുതിയ ഉത്തരസൂചിക എന്നും ഇതനുസരിച്ചാണെങ്കിൽ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട മാര്‍ക്ക് ലഭിക്കില്ലെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply