Spread the love

മുഖ്യധാരാ സമൂഹം എന്നും അരികിവൽക്കരിക്കുന്ന ഒരു മനുഷ്യ വിഭാഗമാണ് ട്രാൻസ്ജെൻഡർസ്. മാനസികമായും ശാരീരികമായും ചുറ്റുമുള്ളവർ പലതരത്തിൽ ഇവരെ ബുദ്ധിമുട്ടിക്കുമ്പോഴും തങ്ങളുടെ കഴിവിലൂടെയും പ്രയത്നത്തിലൂടെയും സ്വന്തം തൊഴിൽ മേഖലയിലും ജീവിതത്തിലും വിജയം കൈവരിച്ചവർ ഇവരിൽ ഏറെയാണ്. ദുർഘടമായ പല വഴികളും തരണം ചെയ്തു ഇന്ന് പൊതുസമൂഹം തന്നെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിലയിലേക്ക് വളർന്ന സെലിബ്രിറ്റികളും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ വിനീതുമൊക്കെ ഇക്കൂട്ടത്തിൽ പെട്ടവരാണ്.

കുട്ടിക്കാലത്ത് ആകെ മൂന്ന് വർഷമാണ് മാതാപിതാക്കൾക്കൊപ്പം ഒന്നിച്ച് താമസിച്ചതെന്നും ആ പ്രായത്തിൽ തന്നെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമെല്ലാം മാനസിക ശാരീരിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കണ്ണ് നിറച്ചുകൊണ്ട് താരം അനുഭവങ്ങൾ തുറന്നുപറഞ്ഞതാണ് പ്രേക്ഷകരുടെ കരളലിയിപ്പിക്കുന്നത്.

സിനിമയിൽ കാണുന്നതിനേക്കാൾ ഭീകരമായിരുന്നു ആ അവസ്ഥകൾ എന്നും ചെറിയ പ്രായത്തിൽ തന്നെ ഞാൻ ട്രാൻസ് ആണെന്ന് എല്ലാവരും മനസിലാക്കിയിരുന്നു. എന്റെ പെരുമാറ്റം അങ്ങനെയായിരുന്നു എന്നും സീമ പറയുന്നു. ആണാണോ, പെണ്ണാണോ, നോക്കട്ടെ എന്ന വിധത്തിലായിരുന്നു ഉപദ്രവം. വഴിയരികിൽ വച്ചൊക്കെ ഉപദ്രവം നേരിട്ടിട്ടുണ്ട്. അന്നൊക്കെ നിലവിളിച്ച് ഓടുമായിരുന്നുവെന്നും താരം പറയുന്നു.

തന്റെ കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞ സീമ കുട്ടിക്കാലത്ത് ആകെ മൂന്ന് വർഷമാണ് മാതാപിതാക്കൾക്കൊപ്പം ഒന്നിച്ച് താമസിക്കാൻ പറ്റിയതെന്നും അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ വലിയ സങ്കടം ആയിരുന്നു എന്നും പറയുന്നു. തന്റെ ഹോർമോൺ ചികിൽസ കഴിഞ്ഞുള്ള ഒരു രാത്രി അമ്മയെ വിളിച്ചപ്പോൾ താൻ അമ്മയോട് ”എപ്പോളെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ” എന്നാണ് ചോദിച്ചതെന്നും നിനക്ക് ഇപ്പോ എന്താ അങ്ങനെ തോന്നാൻ, എന്തു പറ്റി എന്നൊക്കെയുള്ള മറുപടി പ്രതീക്ഷിച്ചിരുന്ന തനിക്ക് പക്ഷെ അമ്മയിൽ നിന്നും നാല് ചീത്തയാണ് കിട്ടിയതെന്നും സീമ പറയുന്നു.അതിനു ശേഷം ആ ചോദ്യം ഞാൻ ആരോടും ചോദിച്ചിട്ടില്ല എന്നും കണ്ണു നിറഞ്ഞ് സീമ പറ‍യുന്നുണ്ട്. അച്ഛനുമായുള്ള വേർപിരിയൽ അമ്മയ്ക്ക് വലിയ സങ്കടം ആയിരുന്നു എന്നും ആ വേദനയൊക്കെ ഇപ്പോഴാണ് മനസിലാകുന്നതെന്നും സീമ പറയുന്നു. ഒരു പക്ഷേ അതൊക്കെ കൊണ്ടാകാം അമ്മ തന്നോട് ആ രീതിയിലൊക്കെ പെരുമാറിയതെന്നും സീമ അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply