കൊച്ചി: എൻജിനിയറിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ മാർക്കിനൊപ്പം പ്ലസ്ടു പരീക്ഷയുടെ മാർക്ക് പരിഗണിക്കരുത് എന്ന അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിദ്യാർഥികൾ നൽകിയ അപ്പീലാണ് ബെഞ്ച് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരാണ് ഡിവിഷൻബെഞ്ചിലുള്ളത്. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളിൽ പ്ലസ്ടു പരീക്ഷ നടന്നിട്ടില്ല . പരീക്ഷ നടത്തിയില്ലെങ്കിലും സുപ്രീംകോടതി അംഗീകരിച്ച സ്കീം പ്രകാരം ഫലപ്രഖ്യാപനം നടത്തിയെന്നുള്ള സർക്കാർവാദം അംഗീകരിച്ചാണ് ഉത്തരവ്.