ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം ലുലുമാളിന് മുന്നിൽ പ്രതിഷേധിച്ച സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാളിലെ ജീവനക്കാരെ തടയുകയും മാളിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് വാഹനങ്ങൾ തടയുകയും ചെയ്തിരുന്നു. തുടർന്നാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ലുലുമാൾ പ്രവർത്തിച്ചേക്കുമെന്ന വിവരത്തെ തുടർന്നാണ് ഇവർ തിരുവനന്തപുരം ലുലു മാളിന്റെ മുന്നിലേക്കെത്തിയത്. ജീവനക്കാർ ജോലിക്ക് കയറരുതെന്നും ഗേറ്റിനു പുറത്ത് കൂടി നിൽക്കുന്ന ജീവനക്കാർ തിരികെപോകണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ജോലിക്ക് വരണമെന്നാണ് തങ്ങൾക്ക് ലഭിച്ച നിർദ്ദേശമെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു. ഇതോടെ സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.