Spread the love

താമരശേരി∙ ഇരുചക്രവാഹനത്തിൽ രണ്ട് യുവാക്കളുടെ അഭ്യാസ യാത്ര. കോഴിക്കോട് താമരശേരിയിലാണ് സംഭവം നടന്നത്. ചുങ്കം – കൂടത്തായി റോഡിലൂടെയാണ് രണ്ടു യുവാക്കൾ ഇരുചക്ര വാഹനത്തിൽ അശ്രദ്ധമായി യാത്ര നടത്തിയത്. സംഭവത്തിന്റെ സിസിടിവി വീഡിയോ പുറത്തുവന്നു.

ബൈക്കിൽ യാത്ര യുവാക്കളിൽ മുന്നിൽ ഇരിക്കുന്നയാൾ മൊബൈൽ ഫോണിൽ നോക്കുന്നതും ഈ സമയത്ത് പിന്നിൽ ഇരിക്കുന്നയാൾ വാഹനം ഓടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇരുവരും ഹെൽമറ്റും ധരിച്ചിരുന്നില്ല.

Leave a Reply