ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി കഴിഞ്ഞ ദിവസമാണ് എംബിബിഎസ് ബിരുദം നേടിയത്. സന്തോഷവാർത്തയ്ക്കു പിന്നാലെ ദിലീപും കാവ്യയുമെല്ലാം മീനാക്ഷിയുടെ നേട്ടത്തിന് ആശംസകൾ അറിയിച്ചു രംഗത്തെത്തിയിരുന്നു. എന്നാൽ പലരും കുട്ടിത്താരത്തിനു ആശംസയുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോഴും പ്രേക്ഷകർ തിരഞ്ഞത് പെറ്റമ്മയായ മഞ്ജുവിനെയാണ്.
മകളുടെ വിജയത്തിൽ മഞ്ജു എന്തെങ്കിലും പ്രതികരിക്കുന്നുണ്ടോ? മീനാക്ഷിയുടെ വിജയത്തിൽ പ്രതികരിക്കാത്ത മഞ്ജു എന്തൊരമ്മയാണ് എന്നിങ്ങനെയായിരുന്നു പലവഴിക്ക് പോയ ചർച്ചകൾ.
എന്തായാലും ഇത്തരം ചർച്ചകൾക്കിടയിൽ മഞ്ജുവും മീനാക്ഷിയും പരസ്പരം ഫോളോ ചെയ്യുന്നുണ്ട് എന്ന കാര്യമാണ് പ്രേക്ഷകർ കണ്ടെത്തിയിരിക്കുന്നത്.
ദിലീപ്-മഞ്ജു വിവാഹ മോചനത്തിന് ശേഷം മീനാക്ഷി ദിലീനൊപ്പം തുടരുകയായിരുന്നു. ഇതിനുശേഷം ഒരുമിച്ചുള്ള ചിത്രങ്ങളോ സന്ദർഭങ്ങളോ മീനാക്ഷിക്കും മഞ്ജുവിനും ഉണ്ടായിട്ടില്ലെന്നാണ് പൊതുധാരണ. എന്തായാലും മഞ്ജു മകളുടെ നേട്ടത്തിൽ പ്രതികരിക്കാത്തതിൽ പരിഭവം ഉണ്ടെങ്കിലും ഇരുവരും ഇപ്പോഴും പരസ്പരം ഫോള്ലോ ചെയ്യുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷിക്കുകയാണ് പ്രേക്ഷകരിൽ പലരും.







