
വി കെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങിയ “LIVE ” എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തു .ഒരേ സമയം പ്രേക്ഷകരിൽ ആകാംഷയും കൗതുകവും നിറക്കുന്നതാണ് ചിത്രത്തിന്റെ ട്രൈലെർ. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ,മമത മോഹൻദാസ്,സൗബിൻ സാഹിർ ,പ്രിയ വാരിയർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു .വളരെ വ്യെത്യസ്തമായ ഒരു കഥ പറയുന്നതാണ് ചിത്രം.
ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മുതല്‍ ചിത്രം ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. ദർപ്പൻ ബങ്ങീജയും ,നിതിൻ കുമാറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ബാബു മുരുകൻ ആണ് . ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് S .സുരേഷ് ബാബു ആണ്.
നിഖിൽ S പ്രവീൺ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം സുനിൽ S പിള്ളൈ ആണ് എഡിറ്റിംഗ് ചെയ്യുന്നത് . ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അൽഫോൺസ് ജോസഫ് ആണ്.മെയ് 12 ന് ചിത്രം ടീയെറ്ററുകളിൽ എത്തും.