പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി മലയാളം സിനിമകൾ ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീമിങ് ആരംഭിക്കുകയാണ്. അവയുടെ ഒടിടി റിലീസ് തീയതിയും പ്ലാറ്റ്ഫോമും ഇതാ.
Bougainvillea OTT: ബോഗെയ്ൻവില്ല ഒടിടി
ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബോഗെയ്ൻവില്ല. 11 വർഷങ്ങൾക്കു ശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. ഒരേസമയം നിരൂപകപ്രശംസയും പ്രേക്ഷക പ്രീതിയും നേടാൻ ചിത്രത്തിനായി. 2024 ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
Palum Pazhavum OTT:പാലും പഴവും ഒടിടി
മലയാളത്തിന്റെ പ്രിയ നായിക മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘പാലും പഴവും.’ വി. കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രം റൊമാന്റിക് കോമഡി എന്റർടെയ്നറാണ് തിയേറ്ററിലെത്തിയത്. ഓഗസ്റ്റ് 23ന് റിലീസായ ചിത്രം മാസങ്ങൾക്കു ശേഷം ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. സൈന പ്ലേയിലൂടെ ഡിസംബറിൽ ‘പാലും പഴവും’ ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
Family OTT: ഫാമിലി ഒടിടി
വിനയ് ഫോർട്ട്, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ ഒടിടിയിലെത്തി. സോണി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിനയ് ഫോർട്ട് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ക്രിസ്‌ത്യന്‍ ഭൂരിപക്ഷമുള്ള ഒരു കേരളീയ ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം നാട്ടുജീവിതത്തിലെ പരസ്‌പര വൈരുദ്ധ്യങ്ങളാണ് തിരശീലയിലെത്തിക്കുന്നത്.മനോരമ മാക്സിൽ ഡിസംബർ 6 മുതൽ സിനിമ സ്ട്രീമിംഗ് ആരംഭിച്ചു.മനോരമ മാക്സിൽ ഡിസംബർ 6 മുതൽ സിനിമ സ്ട്രീമിംഗ് ആരംഭിച്ചു.
Qalb OTT: ഖൽബ് ഒടിടി
രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഖൽബ്’ കഴിഞ്ഞ ജനുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധ നേടാൻ ചിത്രത്തിനു സാധിച്ചിരുന്നില്ല. എന്നാൽ 11 മാസങ്ങൾക്കിപ്പുറം ചിത്രം ഒടിടിയിൽ എത്തിയപ്പോൾ വലിയ രീതിയിൽ സ്വീകാര്യത നേടുകയാണ്.ആമസോൺ പ്രൈം വീഡിയോയിൽ ഡിസംബർ 5 മുതൽ ‘ഖൽബ്’ സ്ട്രീം ചെയ്യ്തു തുടങ്ങി.
Pallotty 90’s Kids OTT Release: പല്ലൊട്ടി 90സ് കിഡ്‌സ് ഒടിടി
നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ പല്ലൊട്ടി 90സ് കിഡ്‌സ് ഒടിടിയിലേക്ക് എത്തുന്നു. മികച്ച കുട്ടികളുടെ ചിത്രമുൾപ്പെടെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണിത്. 14 -ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരവും ചിത്രം നേടിയിരുന്നു. ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.മനോരമ മാക്‌സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഡിസംബർ 18 മുതൽ ചിത്രം മനോരമ മാക്‌സിൽ കാണാം.
Pani OTT Release: പണി ഒടിടി
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് പണി. 2024 ഒക്ടോബർ 24ന് തീയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. ചിത്രം തിയേറ്ററിൽ മിസ്സായവർ പണിയുടെ ഒടിടി റിലീസിനായി ഉറ്റുനോക്കുകയാണ്.റിപ്പോർട്ടുകൾ പ്രകാരം, 2024 ഡിസംബർ 20 മുതൽ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും. എന്നാൽ സോണി ലിവ് ഇതുവരെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
I Am Kathalan OTT: ഐ ആം കാതലൻ ഒടിടി
പ്രേമലുവിനു ശേഷം മലയാളികളുടെ പ്രിയപ്പെട്ട യുവതാരം നസ്‌ലെനും സംവിധായകൻ ഗിരീഷ് എ.ഡിയും കൈകോർത്ത ചിത്രമാണ് ഐ ആം കാതലൻ. ഒരു ഹാക്കറുടെ കഥയാണ് ചിത്രം പറഞ്ഞത്. നവംബർ ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഐ ആം കാതലന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നസ്‍ലെനൊപ്പം ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായ ചിത്രമായിരുന്നു ഐ ആം കാതലൻ.