ദോഹയിൽ നിന്നും ഉഗാണ്ടയിലേക്ക് പറന്ന ഖത്തർ എയർവേസ് വിമാനത്തിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. 35,000 അടി ഉയരത്തിൽ നൈൽ നദിക്ക് മുകളിലൂടെയുള്ള ആകാശയാത്രക്കിടയിൽ ആണ് ജനനം. മിറാക്ക്ൾ ഐഷ എന്ന പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത്. ദോഹയിൽ നിന്നു ഉഗാണ്ടയിലെ എന്‍റെബയിലേക്ക് ആയിരുന്നു യുവതിയുടെ യാത്ര. സൗദിയിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്തിരുന്ന യുവതി നാട്ടിലേക്ക് പോകുന്നത് പ്രസവത്തിനായിരുന്നു. എന്നാൽ വിമാനത്തിൽ തന്നെ കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.