കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎന്‍എ പരിശോധനാഫലം പുറത്ത്
തിരുവനന്തപുരം: ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തില്‍ കൊണ്ടുവന്ന കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനാഫലം.
പരിശോധനാഫലം രാജീവ്ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സിഡബ്ല്യൂസിക്ക് കൈമാറി. ഇത് കോടതിയില്‍ സമര്‍പ്പിക്കും. ഈ മാസം 30നാണ് കോടതി കേസ് പരിഗണിക്കുന്നത്. കുഞ്ഞിനെ ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ദത്തു നല്‍കിയ ആന്ധ്രാപ്രദേശില്‍ നിന്ന് കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചത്. ഡിഎന്‍എ പരിശോധനാഫലം അടക്കം നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ കുഞ്ഞിനെ സംരക്ഷണകേന്ദ്രത്തിലാണ് ഏല്‍പ്പിച്ചത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറിനാണ് സംരക്ഷണച്ചുമതല.