തമിഴ് സിനിമയിലിപ്പോൾ വിവാഹമോചനമാണ് ട്രെൻഡ്. വിജയും ഭാര്യയും വിവാഹ മോചിതരാവാൻ പോകുന്നുവെന്നും ഇതിനു കാരണം നടി തൃഷ ആണെന്നും കൂടാതെ നടൻ ജയം രവിയും ആരതിയും തമ്മിലുള്ള വിവാഹ മോചനവുമെല്ലാം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.
ഇത്തരത്തിൽ ആരാധകരെയും സഹപ്രവർത്തകരെയും ഏറെ ഞെട്ടിപ്പിച്ച മറ്റൊരു വിവാഹമോചനമായിരുന്നു സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് കുമാറിന്റെയും ഗായിക സൈന്ധവിയുടെയും വിവാഹമോചനം. നടി ദിവ്യാഭാരതിയുമാ പ്രണയമാണ് വിവാഹമോചനത്തിൽ കലാശിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ബാല്യകാല സുഹൃത്തുകൂടിയായ സൈന്ധവിയെ ജിവി പ്രകാശ് വിവാഹം ചെയ്തത്. തമിഴ് നടി ദിവ്യാഭാരതിയുമായി ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ജിവിയുടെ ബന്ധത്തിൽ വിള്ളലുകൾ വന്നതെന്നായിരുന്നു വ്യാപക ആരോപണം. ഇതിന്റെ നടി വലിയ സൈബർ അറ്റാക്കുകളും നേരിട്ടിട്ടുണ്ട്.
അതേസമയം ഇത്തരം ആരോപണങ്ങൾ തള്ളിക്കളയുകയാണ് നടി ദിവ്യഭാരതിയും ജിവി പ്രകാശ് കുമാറും. സൗഹൃദത്തിനപ്പുറം മറ്റൊരു ബന്ധവും ഞങ്ങൾ തമ്മിലില്ല. കുറച്ചു സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു എന്നതിനപ്പുറം യാതൊരു അടുപ്പവും അദ്ദേഹവുമായില്ല. ആരോപണങ്ങൾ എന്നെ ഏറെ വേദനിപ്പിച്ചു. കിങ്സ്റ്റൺ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് ഇവരുടെ പ്രതികരണം.
2021ൽ പുറത്തിറങ്ങിയ ബാച്ചിലർ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നത്. ഈ ചിത്രത്തിലെ ഇഴുകിയഭിനയമാണ് ഇരുവരെയും പ്രണയത്തിലേക്കും വിവാഹമോചനത്തിലേക്കും നയിച്ചത് എന്നാണ് പ്രേക്ഷകരുടെ കുറ്റപ്പെടുത്തൽ.