
തിങ്കളാഴ്ചമുതൽ രാവിലെ 6.45-ന് സർവീസ് ആരംഭിക്കും. 7.30-ന് വടക്കഞ്ചേരിയിൽ അവസാനിക്കും. പ്രകൃതിവാതകമായതിനാൽ എൻജിൻശബ്ദത്തിന്റെ അസ്വസ്ഥതകളില്ലാതെ യാത്രചെയ്യാം.ബസ്ചാർജ് പെട്ടിയിൽ നിക്ഷേപിക്കുന്നതിനുപകരം ഗൂഗിൾപേ ചെയ്യാനും സൗകര്യമുണ്ട്. യാത്രക്കാർതന്നെ തുക കണക്കാക്കി നിക്ഷേപിക്കണം. പതിവുയാത്രക്കാരായതിനാൽ എല്ലാവർക്കും തുക നിശ്ചയമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് തോമസ്‌മാത്യു പറഞ്ഞു. ഫെയർസ്റ്റേജ് പ്രകാരം നിരക്ക് പ്രദർശിപ്പിക്കയും ചെയ്യും.
എല്ലാം നിരീക്ഷിക്കുന്നതിനായി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. ഒരുലിറ്റർ ഡീസലിന് നാലു കിലോമീറ്റർ മൈലേജാണ് കിട്ടുന്നത്. പ്രകൃതിവാതകത്തിന് ആറുകിലോമീറ്റർ കിട്ടുമെന്നാണ് കണക്കാക്കുന്നത്. ഒരുലിറ്റർ ഡീസലിന് 102 രൂപയും ഒരു കിലോ പ്രകൃതിവാതകത്തിന് 82 രൂപയുമാണ് ഇപ്പോഴത്തെ വില. വാഹനനിർമാതക്കളായ ടാറ്റയാണ് ബസ് ഇറക്കിയത്.