ചെറുപുഴ : തിരുമേനിപ്പുഴയ്ക്ക് സമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തിരുമേനിയിലെ വ്യാപാരിയായ ഇടക്കര വിൽസൻ നിർമാണ സാമഗ്രി ഇറക്കി വയ്ക്കുന്ന സ്ഥലത്താണു ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. താക്കോലും ഹ െൽമെറ്റും വാഹനത്തിൽ തന്നെയുണ്ട്. രണ്ടാഴ്ചയോളമായി ഇവിടെയുണ്ടെങ്കിലും ആരെങ്കിലും നിർത്തിയിട്ടതായിരിക്കുമെന്നാണു നാട്ടുകാർ കരുതിയത്.